കൊയിലാണ്ടി: പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്. കുറുവങ്ങാട് സ്വദേശിനി വടേക്കര അലീഷ (28)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം.
അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് അടുപ്പില്‍ വച്ച പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന അലീഷയുടെ മുഖത്തേക്ക് കുക്കറിന്റെ വെയ്റ്റ് വന്ന് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. മൂക്കിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.